കേരളം

kerala

ETV Bharat / state

കൊവിഡ് കാലത്തും കർമനിരതരായി ആശാവർക്കർമാർ - asha worker

കൊവിഡിനൊപ്പം മഴയും സാംക്രമിക രോഗങ്ങളും കൂടി ആയതോടെ ആശാവർക്കർമാരുടെ ജോലിഭാരം ഇരട്ടിയായി

asha workers during covid pandemic  കൊവിഡ് കാലത്തും കർമനിരതരായി ആശാവർക്കർമാർ  ആശാവർക്കർ  കൊവിഡ്  അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്  accredited social health activist  asha worker  സാംക്രമിക രോഗങ്ങൾ
കൊവിഡ് കാലത്തും കർമനിരതരായി ആശാവർക്കർമാർ

By

Published : May 19, 2021, 6:58 AM IST

Updated : May 19, 2021, 7:10 AM IST

കണ്ണൂർ: കൊവിഡ് കാലത്ത് പോലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്നവരാണ് ആശാവർക്കർമാർ. കൊവിഡ് വ്യാപനം ഗ്രാമപ്രദേശങ്ങളിൽ ശക്തമായതോടെ ജനങ്ങളെ ബോധവൽക്കരിക്കാനും മരുന്നുകൾ എത്തിക്കാനും ആശാവർക്കർമാരാണ് മുൻകൈ എടുക്കുന്നത്. പഞ്ചായത്ത്‌ തലത്തിൽ തന്നെ ജനങ്ങളുമായി ഏറ്റവും അടുത്തുള്ള ഇവർ ഏത് സാഹചര്യത്തിലും വലിയ വെല്ലുവിളികൾ ഏറ്റെടുത്താണ് പ്രവർത്തിച്ചുവരുന്നത്. കൊവിഡ് പോസിറ്റീവ് ആയ വീടുകളിൽ നിരന്തരം പോയി ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുന്നതും ആശാവർക്കർമാരാണ്.

കൊവിഡ് കാലത്തും കർമനിരതരായി ആശാവർക്കർമാർ

മഴക്കാലമായതോടെ സാംക്രമിക രോഗങ്ങൾ വർധിക്കുന്നതും ശുചീകരണ പ്രവർത്തനങ്ങളിൽ ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ചുമതലയും കൂടി ആയപ്പോൾ ജോലിഭാരം ഇരട്ടിയായി. എന്നാൽ പോലും സർക്കാരിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നതിൽ ഒരു പ്രശ്നവും ഇല്ലെന്ന് ആശാവർക്കർമാർ പറയുന്നു. ജനപ്രതിനിധികളിൽ നിന്നും ഹെൽത്ത്‌ വിഭാഗത്തിൽ നിന്നും ലഭിക്കുന്ന പിന്തുണയാണ് ഇവർക്ക് ഏറെ പ്രചോദനം.

ആശാ വർക്കർ?

'അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്' എന്നതിന്‍റെ ചുരുക്കപ്പേരാണ് 'ആശ'. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും സ്വതന്ത്രമായി നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് ആശ വർക്കർമാർ. 2005ൽ മൻമോഹൻ സിങ് സർക്കാരാണ് ഇങ്ങനെ ഒരു പദ്ധതി കൊണ്ടുവരുന്നത്. സർക്കാരിന്‍റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാവർക്കർ എന്ന പദവിയുടെ സ്ഥാപിത ലക്ഷ്യം.

Last Updated : May 19, 2021, 7:10 AM IST

ABOUT THE AUTHOR

...view details