കണ്ണൂർ : കേക്കിന്‍റെ നഗരമാണ് തലശ്ശേരി. ഇന്ത്യയിൽ കേക്ക് ജന്മമെടുത്തത് ഈ ഫാഷൻ നഗരത്തിലാണ്. കേക്കുകള്‍ രൂപത്തിലും, ഭംഗിയിലും വൈവിധ്യം നിറക്കാന്‍ തലശ്ശേരിക്കാർ ശ്രമിക്കാറുണ്ട്. ഇത്തവണ തലശ്ശേരിയിലെ ആര്യ ഫലൂദ വേൾഡ് ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിക്കുന്നത് ചാർലി ചാപ്ലിന്‍റെ കേക്കാണ്. 6 അടി ഉയരമുള്ള കേക്കിന് 295 കിലോ തൂക്കമുണ്ട്. " ചാർലി ഡെ ഔട്ട് " എന്നാണ് കേക്കിന് പേര് നല്‍കിയിരിക്കുന്നത്.
കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി 'ചാർലി ഡെ ഔട്ട്'
തലശ്ശേരിയിലെ ആര്യ ഫലൂദ വേൾഡ് ബേക്കറിയാണ് 6 അടി ഉയരവും 295 കിലോ തൂക്കവുമുള്ള ചാർലി ചാപ്ലിന്‍റെ കേക്ക് നിര്‍മിച്ചിരിക്കുന്നത്.
കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി ചാര്‍ലി ചാപ്ലിന്‍റെ ഭീമന്‍ കേക്ക്
ചാർലി ചാപ്ലിനും കൂടെ അഭിനയിച്ച നടിയും ജീപ്പിൽ സഞ്ചരിക്കുന്ന രൂപത്തിൽ ജീവൻ തുടിക്കുന്ന കേക്കാണിത്. കേക്കിന്‍റെ നിർമാണത്തിനായി 130 കിലോ പഞ്ചസാരയും, പേസ്റ്റും, 50 കിലോ കേക്കുമാണ് ഉപയോഗിച്ചത്.
കീഴല്ലൂരിലെ പി.ശ്രീനി, മഞ്ചേരിയിലെ സിദ്ദിഖ് ഷാ, കൂത്തുപറമ്പ് കിണർ വക്കിലെ രജീഷ് ചെങ്ങര, എന്നിവർ 23 ദിവസം കൊണ്ടാണ് ഈ കേക്ക് നിർമ്മിച്ചത്. ഇതിന് പുറമെ ഒന്നരയടി ഉയരമുള്ള പുലി, മയിൽ എന്നിവയുടെ രൂപങ്ങളിലുള്ള കേക്കുകളും ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.
Last Updated : Dec 24, 2019, 11:56 AM IST