കണ്ണൂർ : റോഡുകളിൽ പരിശോധന ശക്തമാക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. സർക്കാർ നിലപാടുകൾക്കെതിരെ സ്വകാര്യ ടൂറിസ്റ്റ് ബസുടമകൾ പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് മന്ത്രി ആന്‍റണി രാജു നിലപാട് വ്യക്തമാക്കിയത്. ബസുടമകളുടെ വേട്ടയാടൽ പരാതിയിൽ വസ്‌തുതയില്ലെന്നും അദ്ദേഹം പറഞ്ഞു.
'റോഡുകളിൽ പരിശോധന ശക്തമാക്കും'; ബസുടമകളുടെ വേട്ടയാടൽ പരാതിയിൽ വസ്‌തുതയില്ലെന്ന് ആന്‍റണി രാജു
ടൂറിസ്റ്റ് ബസുകളില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്‌കരണത്തെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയിലാണ് റോഡുകളിൽ പരിശോധന ശക്തമാക്കുന്നത് സംബന്ധിച്ച മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്‌താവന
ബസുകൾക്ക് ഏകീകൃത കളർകോഡ് നടപ്പാക്കുന്നതിൽ സാവകാശം നൽകേണ്ടതില്ല. നിയമ ലംഘനം ഒരുതരത്തിലും അനുവദിക്കില്ല. നിയമപരമായ യാത്ര നടത്തുന്നവർക്ക് ആശങ്ക വേണ്ട. ഇരുചക്രവാഹനങ്ങളുടെ കാര്യത്തിലും പരിശോധന കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്‌ആര്‍ടിസി ബസിലെ പരസ്യം വിലക്കിയ ഉത്തരവിൻ്റെ പകർപ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കും. ഇതര സംസ്ഥാനങ്ങളിൽ പരസ്യമുണ്ട്. കെഎസ്‌ആര്‍ടിസിക്ക് വർഷം ഒരു കോടി 80 ലക്ഷം രൂപ ഈ ഇനത്തിൽ ലഭിച്ചിരുന്നു. ഉത്തരവ് നടപ്പാക്കുന്നത് വരുമാന നഷടമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.