കണ്ണൂർ: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 50 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 7, അഞ്ചരക്കണ്ടി 13, ആറളം 14,16, ചപ്പാരപ്പടവ് 2, ചെമ്പിലോട് 4,6,7,8,17, ചിറ്റാരിപറമ്പ 3,15, ധര്‍മ്മടം 7, കടമ്പൂര്‍ 5, കതിരൂര്‍ 3,9, കണ്ണപുരം 10, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 47,49,52, കീഴല്ലൂര്‍ 5,6, കൂത്തുപറമ്പ് നഗരസഭ 3,23,27 മാങ്ങാട്ടിടം 16, മട്ടന്നൂര്‍ നഗരസഭ 14, മുഴപ്പിലങ്ങാട് 3, പന്ന്യന്നൂര്‍ 5, പയ്യന്നൂര്‍ നഗരസഭ 42, പടിയൂര്‍ കല്ല്യാട് 6, പെരളശ്ശേരി 6,13, പിണറായി 5, ശ്രീകണ്‌ഠാപുരം നഗരസഭ 14, തലശ്ശേരി നഗരസഭ 19,37, തില്ലങ്കേരി 8,10,12,13, വളപട്ടണം 3, വേങ്ങാട് 3,5,13 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
കണ്ണൂരില്‍ 50 വാര്‍ഡുകള്‍കള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി
പുതിയതായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത 50 തദ്ദേശ സ്ഥാപന വാര്‍ഡുകളാണ് കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കിയത്
അതോടൊപ്പം പുറത്ത് നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പാപ്പിനിശ്ശേരി 4, പേരാവൂര്‍ 3,5,7,16 എന്നീ വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്‌ന്‍മെന്‍റ് സോണാക്കും. നേരത്തേ കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ 37, പാനൂര്‍ നഗരസഭ 2,4,14,22,32,40, ആലക്കോട് 13, ആറളം 15, അയ്യന്‍കുന്ന് 1,8, ചിറ്റാരിപറമ്പ 2,7, എരമം കുറ്റൂര്‍ 11, എരഞ്ഞോളി 8,9, ഏഴോം 2,6, ഇരിട്ടി നഗരസഭ 31,32, കതിരൂര്‍ 6,12,14, കാങ്കോല്‍ ആലപ്പടമ്പ 9,11,12, കോളയാട് 12, കോട്ടയം മലബാര്‍ 9,13, കുന്നോത്തുപറമ്പ് 18, കുറുമാത്തൂര്‍ 1, മാങ്ങാട്ടിടം 3, മട്ടന്നൂര്‍ നഗരസഭ 25,35, മാട്ടൂല്‍ 3, മയ്യില്‍ 18, മൊകേരി 6, മുണ്ടേരി 14, പടിയൂര്‍ കല്ല്യാട് 4, പന്ന്യന്നൂര്‍ 3,7,14, പാപ്പിനിശ്ശേരി 6,18, പരിയാരം 1,12, പായം 3,16 പയ്യന്നൂര്‍ നഗരസഭ 1,2,36, പിണറായി 8,18,19, തളിപ്പറമ്പ് നഗരസഭ 15, ഉളിക്കല്‍ 8, വളപട്ടണം 5, വേങ്ങാട് 15, നടുവില്‍ 14, എരുവേശ്ശി 1 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.