കണ്ണൂര്‍ :കരിമീന്‍ കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് തായിനേരി കാപ്പാട്ട് പ്രദേശത്തെ അംബേദ്‌കര്‍ സ്വയം സഹായ സംഘം. അംഗങ്ങളായ എട്ട് യുവതികള്‍ ചേര്‍ന്നാണ് മീൻകൃഷി ആരംഭിച്ചത്. സംഘത്തിലെ എട്ടുപേരും ചില്ലറക്കാരല്ല, ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെയുള്ളവരാണ്. സംഘത്തിലെ ഷിജിന വി കംപ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എംകോം ബിരുദധാരിയാണ് ബിൻഷ ബാബുരാജ്, വി ഷീബ, വി സുദീപ, കെ ലീന, ടി എസ് സുജാത, പി സുനിത, കെ ഗ്രീഷ്മ എന്നിവര്‍ ബിരുദധാരികളാണ്. തായിനേരി കാപ്പാട് കോളനിയിലുള്ളവരാണ് എല്ലാവരും. സര്‍ക്കാറിന്‍റെ കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കുഫോസ് സർവകലാശാലയുടെ പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തില്‍ ഷിജിന കുറച്ചുകാലം ജോലി ചെയ്തിരുന്നു.