കേരളം

kerala

ETV Bharat / state

മാതൃസംഘടനയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് എഐഎസ്എഫ് - district meeting

എസ് എഫ് ഐക്ക് രക്തരക്ഷസിന്‍റെ സ്വഭാവമാണെന്നും എഐഎസ്എഫ് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

ജനാധിപത്യം വാക്കുകളിൽ മാത്രമാണെന്ന് എഐഎസ്എഫ്

By

Published : Jul 27, 2019, 7:56 PM IST

Updated : Jul 27, 2019, 8:51 PM IST

കണ്ണൂർ: സിപിഐക്കെതിരെ വിമര്‍ശനവുമായി എഐഎസ്എഫ്. എസ് എഫ് ഐയുടെ അക്രമത്തെ ചെറുക്കാന്‍ മാതൃസംഘടനയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് എഐഎസ്എഫിന്‍റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അംഗങ്ങള്‍. എസ്എഫ്ഐ പലപ്പോഴും രക്തരക്ഷസിന്‍റെ സ്വഭാവമാണ് കാണിക്കുന്നത്. പല കോളജുകളിലും തെരഞ്ഞെടുപ്പ് നടക്കുക അവരുടെ സൗകര്യത്തിന് അനുസരിച്ചാണ്. എസ്എഫ്ഐക്ക് ജനാധിപത്യം വാക്കുകളില്‍ മാത്രമാണെന്നും എഐഎസ്എഫ് അംഗങ്ങള്‍ ആരോപിച്ചു.

മാതൃസംഘടനയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് എഐഎസ്എഫ്
Last Updated : Jul 27, 2019, 8:51 PM IST

ABOUT THE AUTHOR

...view details