കണ്ണുർ: തലശ്ശേരി പുന്നോലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുന്നോൽ തലയറത്ത്പറമ്പ് സ്വദേശി അതുൽ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടെ ആയിരുന്നു അപകടം.
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - തലശേരി ഇന്ദിരാഗാന്ധി ആശുപത്രി
ആച്ചുകുളങ്ങര ഭാഗത്ത് പോവുകയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ആച്ചുകുളങ്ങര ഭാഗത്ത് പോവുകയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അതുലിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Last Updated : Jun 24, 2019, 6:55 AM IST