കേരളം

kerala

ETV Bharat / state

കണ്ണൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു - accident in kannur

ബന്ധുവായ രോഗിയെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്

കണ്ണൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

By

Published : Jun 2, 2019, 9:04 PM IST

കണ്ണൂർ:കണ്ണൂർ ഇരിട്ടി കീഴൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. ഹൈസ്‌കൂള്‍ റോഡിലെ വലിയ ഇറക്കത്തിലാണ് സംഭവം. അഞ്ച് പേര്‍ക്ക് പരിക്ക്. മേലൂര്‍ സ്വദേശിനി അമ്പിളിയാണ് മരിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവായ രോഗിയെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ പിണറായി സ്വദേശി മോഹനൻ, ദര്‍ശന, മുഴക്കുന്ന് സ്വദേശി അശ്വതി, ശിവദ, റിഷിത എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.

ABOUT THE AUTHOR

...view details