കണ്ണൂർ:ദേശീയപാതയിൽ ടാങ്കർലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നടാൽ റെയിൽവേ ഗേറ്റ് പരിസരത്തെ സൂര്യ ഹോട്ടലിന് സമീപം നടുക്കണ്ടി ഹൗസിൽ അമലാണ്(26) മരിച്ചത്. വ്യാഴാഴ്‌ച രാത്രി 11.15ഓടെയാണ് സംഭവം .
കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന അമൽ സഞ്ചരിച്ച ബൈക്ക് റോഡരികിലെ പാലമരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തൊട്ടുപിറകിലെത്തിയ ടാങ്കർ ലോറി അമലിന് മുകളിലൂടെ കയറിയിറങ്ങി. അമൽ തൽക്ഷണം മരിച്ചു.