കണ്ണൂർ: പരിയാരം പൊലീസ് സി.പി.എമ്മിന്റെ ചട്ടുകമായി മാറിയെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി. ആലക്കാട് സിപിഎം നിരന്തരമായി അക്രമം നടത്തുന്നത് പൊലീസിന്റെ മൗനാനുവാദത്തോട് കൂടിയാണെന്നും അദ്ദേഹം ആരോപിച്ചു.ആലക്കാട് നടന്ന ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എം.എസ്.എഫ്. നേതാവ് മുർഷിദിനെയും കുടുംബത്തെയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിയാരം പൊലീസിനെതിരെ അബ്ദുൽ കരീം ചേലേരി
എം.എസ്.എഫ്. നേതാവ് മുർഷിദിനെ രണ്ട് ദിവസത്തിനിടെ രണ്ട് തവണയാണ് അക്രമിച്ചത്.
എം.എസ്.എഫ്. നേതാവ് മുർഷിദിനെ രണ്ട് ദിവസത്തിനിടെ രണ്ട് തവണയാണ് അക്രമിച്ചത്. കുടുംബാംഗങ്ങളെയും വീടുകയറി ആക്രമിച്ചു. ജില്ലാ കലക്ടറും എസ്.പിയും ഇടപെട്ട ശേഷം മാത്രമാണ് പരിയാരം പൊലീസ് ആലക്കാടേക്ക് പോകാൻ പോലും തയ്യാറായതെന്നും സി.പി.എം. ഓഫീസിന്റെ മാത്രം കാവലാളുകളായി പൊലീസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഭരണത്തിന്റെ മറവിൽ ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന പൊലീസ് ക്ഷമ പരീക്ഷിക്കരുതെന്നും കരീം ചേലേരി പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആലക്കാട്-ഏര്യം മേഖലകളിൽ സി.പി.എം. കനത്ത അക്രമം അഴിച്ചു വിടുകയാണെന്നും ആസൂത്രിതവും ക്രൂരവുമായ ആക്രമണങ്ങളാണ് അവർ നടത്തുന്നതെന്നും കരീം ചേലേരി ആരോപിച്ചു.