കേരളം

kerala

ETV Bharat / state

കാടിറങ്ങി കാട്ടാനകൾ: ദുരിത മൊഴിയാതെ ആറളം ചെടിക്കുളം പ്രദേശവാസികൾ - കണ്ണൂർ

ആനകൾ പുഴകടന്ന് ചെടിക്കുളം മേഖലയിലെ കാർഷിക വിളകളാണ് ദിവസങ്ങളായി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. മുതുകാട്ടിൽ തോമസിന്‍റെ കൃഷിയിടത്തിലെ ഒന്നര ഏക്കറോളം സ്ഥലത്തെ കൃഷികളെല്ലാം ആനകൾ നശിപ്പിച്ചു. വാഴ, കപ്പ, ചേന, ഇഞ്ചി, തെങ്ങ് തുടങ്ങിയ നിരവധി വിളകൾ പിഴുതെടുത്തും ചവിട്ടിമെതിച്ചും നശിപ്പിച്ചു. ഇതോടെ ബാങ്കിൽ നിന്നും കടമെടുത്ത് കൃഷിയിറക്കിയ നിരവധി കർഷകരാണ് കടക്കെണിയിലായത്.

elephant  aaralam farm  kannur  കണ്ണൂർ  ആറളം ചെടിക്കുളം
കാട്ടാന ശല്യം മൂലം ദുരിത മൊഴിയാതെ ആറളം ചെടിക്കുളം പ്രദേശവാസികൾ

By

Published : Jun 8, 2020, 6:00 PM IST

കണ്ണൂർ: കൃഷി തേടി കാടിറങ്ങുന്ന കാട്ടാനകൾ എന്നും കർഷകർക്ക് ഭീഷണിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാർഷിക ഫാമുകളിലൊന്നായ ആറളം ഫാമും സമീപ പ്രദേശങ്ങളും കാട്ടാന ശല്യം കൊണ്ട് പൊറുതി മുട്ടിയിട്ട് നാളേറെയായി.

കാട്ടാന ശല്യം മൂലം ദുരിത മൊഴിയാതെ ആറളം ചെടിക്കുളം പ്രദേശവാസികൾ

പത്തോളം ആനകൾ മൂന്നും നാലും കൂട്ടങ്ങളായിട്ടാണ് ഫാമിലെത്തുന്നത്. ഏറ്റവും അക്രമകാരികൾ മോഴയാനകളാണ്. കഴിഞ്ഞ ദിവസം ഫാമിലെ ജീവനക്കാരനെ കാട്ടാന കൊന്നിരുന്നു. ഇതിനെത്തുടർന്ന് ആറളം വൈൽഡ് ലൈഫ് വാർഡന്‍റെ നിർദേശപ്രകാരം കാട്ടാനകളെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ കാടിനുള്ളിലേക്ക് ഓടിച്ചു വിട്ടിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ആനകൾ തിരികെ ഫാമിലെത്തി.

ആനകൾ പുഴകടന്ന് ചെടിക്കുളം മേഖലയിലെ കാർഷിക വിളകളാണ് ദിവസങ്ങളായി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. മുതുകാട്ടിൽ തോമസിന്‍റെ കൃഷിയിടത്തിലെ ഒന്നര ഏക്കറോളം സ്ഥലത്തെ കൃഷികളെല്ലാം ആനകൾ നശിപ്പിച്ചു. വാഴ, കപ്പ, ചേന, ഇഞ്ചി, തെങ്ങ് തുടങ്ങിയ നിരവധി വിളകൾ പിഴുതെടുത്തും ചവിട്ടിമെതിച്ചും നശിപ്പിച്ചു. ഇതോടെ ബാങ്കിൽ നിന്നും കടമെടുത്ത് കൃഷിയിറക്കിയ നിരവധി കർഷകരാണ് കടക്കെണിയിലായത്. സർക്കാരിന്‍റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി കൃഷി ഇറക്കിയ കർഷകർ വന്യമൃഗങ്ങൾ മൂലം പട്ടിണിയിലായിരിക്കുകയാണ്. കാട്ടാന ശല്യം തടയാൻ അടിയന്തര നടപടി വേണമെന്നും കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആറളം ചെടിക്കുളം പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ABOUT THE AUTHOR

...view details