ഭാര്യയെ കാണാന്‍ ഭര്‍ത്താവ് രാജസ്ഥാനില്‍ നിന്ന് കണ്ണൂരിലെത്തി; വീട്ടുകാർ നിരീക്ഷണത്തില്‍ - a man traveled from rajasthan to kerala to meet her wife
പയ്യന്നൂർ രാമന്തളിയിലെ അധ്യാപികയായ ഭാര്യയെ കാണാനാണ് രാജസ്ഥാനില്‍ നിന്ന് ഭർത്താവെത്തിയത്
കണ്ണൂർ: കൊവിഡ് ബാധിത പ്രദേശമായ രാജസ്ഥാനില്‍ നിന്ന് പയ്യന്നൂർ സ്വദേശി കേരളത്തിലെത്തി. പയ്യന്നൂർ രാമന്തളിയിലെ അധ്യാപികയായ ഭാര്യയെ കാണാനാണ് രാജസ്ഥാനില്‍ നിന്ന് ഭർത്താവെത്തിയത്. രാജസ്ഥാനിൽ നിന്നും അഞ്ചു സംസ്ഥാനങ്ങൾ കടന്ന് ചരക്ക് ലോറികളില്‍ യാത്ര ചെയ്‌താണ് ഇയാൾ റെഡ് സോൺ ജില്ലയായ കണ്ണൂരിലെ രാമന്തളിയിലെ വീട്ടിലെത്തിയത്. സംഭവത്തെ തുടർന്ന് വീട്ടിലെ എല്ലാവരെയും പഞ്ചായത്ത് , ആരോഗ്യവകുപ്പ് അധികൃതർ എത്തി വീട്ടിൽ നിരീക്ഷണത്തിലാക്കി. രാമന്തളിയിൽ വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്.