കേരളം

kerala

ETV Bharat / state

തെരുവുനായകളെ സംരക്ഷിച്ച് രാജീവൻ: കേന്ദ്രത്തില്‍ 40ഓളം നായകള്‍ - തെരുവ് നായ സംരക്ഷണകേന്ദ്രം

കണ്ണൂർ മുഴത്തടം സ്വദേശിയായ രാജീവനാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകള്‍ക്ക് സുരക്ഷയൊരുക്കുന്നത്. 60 സെന്‍റോളം വരുന്ന തറവാട്ട് ഭൂമിയിലാണ് അദ്ദേഹം നായ സംരക്ഷണ കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ നാല്‍പ്പതോളം നായകള്‍ രാജീവന്‍റെ സംരക്ഷണത്തിലുണ്ട്.

Kannur Man Protecting Stray Dogs  Man Protecting Stray Dogs in kannur  Kannur Muzhathadam  തെരുവ് നായകള്‍ക്ക് സംരക്ഷണമൊരുക്കി യുവാവ്  കണ്ണൂർ മുഴത്തടം  തെരുവ് നായ സംരക്ഷണകേന്ദ്രം  കണ്ണൂര്‍ തെരുവ് നായ
'സാധു ജീവികള്‍ക്കും ആരെങ്കിലും ഉണ്ടാവണം..' കണ്ണൂരില്‍ തെരുവ് നായകള്‍ക്ക് സംരക്ഷണമൊരുക്കി യുവാവ്

By

Published : Sep 18, 2022, 12:13 PM IST

കണ്ണൂര്‍: തെരുവുനായകൾ നാട്ടിൽ ഭീകരജീവി ആയ കാലമാണിന്ന്. പേവിഷബാധയും രൂക്ഷമായ തെരുവുനായശല്യവും തുടരുമ്പോൾ പ്രതിവിധി തേടി ഭരണകൂടവും തലയിൽ കൈ വെക്കുകയാണ്. അവിടെയാണ് കണ്ണൂർ മുഴത്തടം സ്വദേശി രാജീവൻ വ്യത്യസ്‌തനാകുന്നത്.

നഗരത്തിൽ എവിടെ തെരുവ് പട്ടികൾ തളർന്ന് കിടക്കുന്നത് കണ്ടാലും ആദ്യം വിളിയെത്തുക രാജീവനിലേക്കാണ്. വളർത്തി ഉപേക്ഷിച്ചതോ പരിക്ക് പറ്റിയതോ ആയ തെരുവ് നായകള്‍ക്കാണ് സ്വന്തം വീട്ടിലെത്തിച്ച് രാജീവന്‍ ചികിത്സയും സംരക്ഷണവും നൽകുന്നത്. തൻ്റെ തറവാട്ടുഭൂമിയായ 60 സെൻ്റ് സ്ഥലത്താണ് രാജീവൻ്റെ പട്ടി സംരക്ഷണ കേന്ദ്രം.

നാല്‍പ്പതോളം തെരുവ് നായകള്‍ക്ക് സംരക്ഷണമൊരുക്കി കണ്ണൂർ മുഴത്തടം സ്വദേശി

നിലവിൽ 40ഓളം നായകള്‍ രാജീവന്‍റെ സംരക്ഷണത്തിൽ കഴിയുന്നു. ചെറിയ വിലയിൽ ലഭിക്കൂന്ന കോഴിമുട്ടയും പച്ചക്കറികളും വേവിച്ചാണ് പട്ടികൾക്ക് നൽകുക.

തെരുവ് നായകൾക്കുള്ള വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ മൃഗസംരക്ഷണ വിഭാഗത്തെ സഹായിക്കാനും രാജീവൻ എത്തുന്നു. തന്‍റെ പ്രവർത്തനങ്ങളിൽ നാട്ടുകാരിൽ നിന്ന് പ്രതിഷേധമുണ്ടെങ്കിലും സർക്കാർ സഹായമുണ്ടായാൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നാണ് രാജീവന്‍റെ അഭിപ്രായം.

ABOUT THE AUTHOR

...view details