കേരളം

kerala

കണ്ണൂരില്‍ ട്രെയിനിൽ നിന്നും 99 കുപ്പി വിദേശമദ്യം പിടികൂടി

By

Published : May 25, 2021, 7:15 PM IST

ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടയിലാണ് വിദേശമദ്യ കുപ്പികള്‍ പിടികൂടിയത്.

കണ്ണൂരില്‍ ട്രെയിനിൽ നിന്നും 99 വിദേശമദ്യ കുപ്പികള്‍ പിടികൂടി  വിദേശമദ്യ കുപ്പികള്‍ പിടികൂടി  99 bottles of foreign liquor seized  train in Kannur  ഗോവൻ, കർണാടക നിർമ്മിത വിദേശമദ്യം  Govan, a foreign liquor made in Karnataka
കണ്ണൂരില്‍ ട്രെയിനിൽ നിന്നും 99 കുപ്പി വിദേശമദ്യം പിടികൂടി

കണ്ണൂർ: ആർ.പി.എഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടയില്‍ ട്രെയിനിൽ നിന്നും മദ്യം പിടികൂടി. ഗോവയിൽ നിന്നും കടത്തികൊണ്ടുവന്ന 99 കുപ്പി ഗോവൻ, കർണാടക നിർമ്മിത വിദേശമദ്യമാണ് പിടികൂടിയത്.

ALSO READ:കണ്ണൂർ കോർപറേഷനെതിരെ എൽഡിഎഫിന്‍റെ പ്രതിഷേധം

മദ്യം കടത്തിയ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യകുപ്പികൾ. ആർ.പി.എഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്‍റണി, എക്സൈസ് ഇന്‍പെക്ടര്‍ സി.സി ആനന്ദ് കുമാര്‍, റെയില്‍വേ എസ്.ഐ ടി.എം ധന്യ, എ.എസ്.ഐ എന്‍ ബിജു എന്നിവര്‍ ട്രെയിനില്‍ പരിശോധന നടത്താന്‍ നേതൃത്വം നല്‍കി.

ABOUT THE AUTHOR

...view details