കണ്ണൂരിൽ 76 പേര്‍ക്ക് കൂടി കൊവിഡ്
65 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,794 .
കണ്ണൂരിൽ 76 പേര്‍ക്ക് കൂടി കൊവിഡ്
കണ്ണൂർ: ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 65 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര് വിദേശത്ത് നിന്നെത്തിയവരാണ്. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,794 ആയി ഉയർന്നു. 41 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,882 ആയി. കൊവിഡ് സ്ഥിരീകരിച്ച 17 പേര് ഉള്‍പ്പെടെ 26 പേര് മരിച്ചു. 886 പേര് ആശുപത്രികളില്‍ ചികിത്സയിൽ തുടരുന്നു.