കൊവിഡ് സ്ഥിരീകരിച്ച 61കാരി മരിച്ചു - covid death
തലശേരി ലോട്ടസിസ് സമീപം പാറക്കണ്ടി വീട്ടിൽ ലൈലയാണ് മരിച്ചത്.
കണ്ണൂർ: കൊവിഡ് സ്ഥിരീകരിച്ച 61കാരി മരിച്ചു. തലശേരി ലോട്ടസിസ് സമീപം പാറക്കണ്ടി വീട്ടിൽ ലൈലയാണ് മരിച്ചത്. ബെംഗളുരുവിൽ നിന്ന് വരികയായിരുന്ന ലൈല സുൽത്താൻ ബത്തേരിയെത്തിയപ്പോൾ അവശയായി കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളുരുവിൽ നിന്ന് വരുന്നതിന് മുന്നേ ഇവരുടെ സ്രവം പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. തുടർന്ന് ആംബുലൻസിൽ തലശേരിയിലേക്ക് വരുന്നതിനിടെയാണ് മരണം. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സുൽത്താൻ ബത്തേരി ജുമുഅ മസ്ജിദിൽ സംസ്ക്കരിച്ചു.