കേരളം

kerala

ETV Bharat / state

കണ്ണൂരിൽ 256 പേർക്ക് കൂടി കൊവിഡ് - കണ്ണൂർ കൊവിഡ്

219 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 17 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു.

kannur covid update  kannur  kerala covid  കേരളം കൊവിഡ്  കണ്ണൂർ കൊവിഡ്  കണ്ണൂർ
കണ്ണൂരിൽ 256 പേർക്ക് കൂടി കൊവിഡ്

By

Published : Sep 11, 2020, 8:09 PM IST

കണ്ണൂർ: ജില്ലയില്‍ 256 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 219 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 17 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,621 ആയി ഉയർന്നു. 1,955 പേര്‍ ചികിത്സയിൽ തുടരുമ്പോൾ 3,624 പേർ രോഗമുക്തി നേടി. ജില്ലയിൽ 42 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details