കണ്ണൂർ: ജില്ലയില്‍ 25 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കി. പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തപ്പെട്ട പരിയാരം 16, പേരാവൂര്‍ 16, ഇരിട്ടി 13, 16, അഞ്ചരക്കണ്ടി 15, മാലൂര്‍ 14, അയ്യന്‍കുന്ന് 6, കോട്ടയം മലബാര്‍ 4, തൃപ്പങ്ങോട്ടൂര്‍ 17 എന്നീ വാര്‍ഡുകളാണ് കണ്ടെയ്‌ന്‍മെന്‍റ് സോണാക്കിയത്.
കണ്ണൂരില്‍ 25 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കി - containment zones
രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കുക.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കുക. ഇതിന് പുറമെ സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14-ാം ഡിവിഷനും പയ്യന്നൂര്‍ 20, കടന്നപ്പള്ളി പാണപ്പുഴ 12, കരിവെള്ളൂര്‍ പെരളം 10, തളിപറമ്പ് 11, ആന്തൂര്‍ 10, മാങ്ങാട്ടിടം 3, മുഴപ്പിലങ്ങാട് 7, മട്ടന്നൂര്‍ 28, മാടായി 12, അഴീക്കോട് 23, ധര്‍മ്മടം 15, മുഴക്കുന്ന് 1, കോട്ടയം മലബാര്‍ 11, തില്ലങ്കേരി 7, കൂടാളി 15 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.