ഇടുക്കി:ഓടിയപാറയ്ക്കു (Odiyapara, Idukki) സമീപം പാറക്കുളത്തിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി (Youths found dead). ഓടിയപാറ സ്വദേശികളായ അനീഷ് കിഴക്കേടത്ത്(43), രതീഷ് ഈയ്യനാട്ട്(34) എന്നിവരാണ് മരിച്ചത്. ഇരുവരും ഓടിയപാറ സ്വദേശികളും അയൽവാസികളുമാണ്. കുളത്തിൽ ഇറങ്ങിയപ്പോഴുണ്ടായ അപകടമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം(Drown death).
ALSO READ:Mofia Parvin death| കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം 24-ാം മണിക്കൂറിലേക്ക്; സി.ഐ സര്‍വീസില്‍ തന്നെ
കാക്കട്ട് ക്രഷർ യൂണിറ്റിന്‍റേതാണ് കുളം. കുളക്കരയിൽ ഇരുവരുടെയും വസ്ത്രങ്ങൾ അഴിച്ചു വച്ചിരുന്നനിലയിൽ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാവിലെ പുല്ലു വെട്ടാനെത്തിയ സ്ത്രീകളാണ് കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഞായറാഴ്ച ഇവർ നാട്ടുകാരോട് ആമ്പൽ പറിക്കാൻ പോകുന്നു എന്ന് പറഞ്ഞിരുന്നതായി നാട്ടുകാരിൽ ചിലർ പറയുന്നു.
തൊടുപുഴ ഡിവൈഎസ്പി സദൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി. എസ്ഐമാരായ ജോബി, കണ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.