ഇടുക്കി: പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കടത്തി കൊണ്ടു പോകാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി (Young Man Abused Teenage Girl). ഇടമലക്കുടി സ്വദേശി മുരുകൻ (19) ആണ് രാജാക്കാട് പൊലീസിന്‍റെ പിടിയിലായത്. മൂന്നു വർഷമായി കോമാളികുടിയിൽ താമസിക്കുന്ന ഇയാൾ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ പെൺകുട്ടിയുമായി ഇടമലക്കുടിയിലേക്ക് പോയി.
Young Man Arrested For Abusing Teenage Girl : കൗമാരക്കാരിയെ പീഡിപ്പിച്ചശേഷം കടത്തിക്കൊണ്ടു പോകാൻ ശ്രമം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു - പൊലീസ്
19 year old man arrested in POCSO case : കൗമാരക്കാരിയെ മൂന്ന് വർഷത്തോളം പീഡിപ്പിച്ചിരുന്ന മുരുകൻ എന്ന യുവാവിനെ, പെൺകുട്ടിയെ കടത്തി കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ (POSCO) നിയമ പ്രകാരം പൊലീസ് കേസെടുത്തു.
Young Man Arrested For Abusing Teenage Girl
Published : Sep 7, 2023, 7:20 AM IST
പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെട്ടിമുടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ ചെക്ക് പോസ്റ്റിൽ തടഞ്ഞു. വൈദ്യ പരിശോധനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.