കേരളം

kerala

ETV Bharat / state

കാണാതായ വിദ്യാർഥികൾ തൂവൽ വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ : അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ നെടുങ്കണ്ടം സ്വദേശികൾ മരിച്ച നിലയിൽ

Thooval Waterfalls accident  minor girl drowned in Thooval Waterfalls  തൂവൽ വെള്ളച്ചാട്ടം  തൂവൽ വെള്ളച്ചാട്ടത്തിൽ മൃതദേഹങ്ങൾ  മുങ്ങി മരിച്ചു  മുങ്ങി മരണം  drowned to death  idukki news  മുങ്ങി മരിച്ച നിലയിൽ
മരിച്ച നിലയിൽ

By

Published : Aug 6, 2023, 7:20 AM IST

Updated : Aug 6, 2023, 2:23 PM IST

ഇടുക്കി :നെടുങ്കണ്ടത്തിന് സമീപം തൂവൽ വെള്ളച്ചാട്ടത്തിൽ യുവാവിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സ്വദേശിയായ യുവാവിനെയും പാമ്പാടുംപാറ സ്വദേശിനിയായ പെൺകുട്ടികയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ (ആഗസ്‌റ്റ് 5) ഉച്ചയ്‌ക്ക് ശേഷമാണ് ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണാനായി എത്തിയത്.

വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ എത്താതിരുന്നതിനാൽ ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം വൈകിട്ട് ആറ് മണിയോടുകൂടി തൂവൽ വെള്ളച്ചാട്ടത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചു. തുടർന്ന് വെള്ളച്ചാട്ടത്തിന് സമീപം നടത്തിയ പരിശോധനയിൽ വിദ്യാർഥികളുടെ ചെരിപ്പുകൾ കണ്ടെത്തി.

ഇതാണ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന സംശയം ബലപ്പെടുത്തിയത്. പിന്നീട് നെടുങ്കണ്ടം ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിന് ശേഷം രാത്രി 12 മണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഇടുക്കി മെഡിക്കൽ കോളജിലേക്ക് മൃതദേഹങ്ങൾ മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് വിട്ടു നൽകും. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

also read :Bus Accident Giridih | ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം : 3 മരണം, 20 ഓളം പേർക്ക് പരിക്ക്

വെള്ളക്കെത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു :ജൂലൈ 24 നാണ് കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മരണപ്പെട്ടത്. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ അബ്‌ദുൽ ജലീലിന്‍റെ മക്കളായ മുഹമ്മദ് ഹാദി (13) മുഹമ്മദ് ആഷിർ (7) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈ 23 ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് മുഹമ്മദ് ഹാദിയെയും മുഹമ്മദ് ആഷിറിനെയും കാണാതായത്.

ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടികള്‍ അവിടെ എത്തിയിട്ടില്ലെന്ന് ടീച്ചർ അറിയിച്ചതോടെയാണ് നാട്ടുകാർ ഇവര്‍ക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിൽ പ്രദേശത്തെ വെള്ളക്കെട്ടിന്‍റെ അടുത്തുനിന്നും കുട്ടികളുടെ ബാഗുകളും ചെരിപ്പുകളും കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വെളളക്കെട്ടിൽ നിന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

Read More :കോഴിക്കോട്ട് വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു ; അപകടം ട്യൂഷന് പോകവെ

വയനാട്ടിൽ ജൂൺ 17 ന് കാണാതായ യുവാവിന്‍റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളക്കെട്ടിൽ കണ്ടെത്തിയിരുന്നു. കാക്കവയൽ തെനേരി കാദർപടി സ്വദേശി അരുൺ കുമാറിന്‍റെ മൃതദേഹമാണ് മുട്ടിൽ കെവിആറിന് എതിർവശത്തായുള്ള ചതുപ്പിൽ നിന്നും കണ്ടെത്തിയത്. വെള്ളക്കെട്ടിന് സമീപത്ത് നിന്ന് അരുണിന്‍റെ ബൈക്കും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിരുന്നു.

റോഡപകടമാണെന്ന് സംശയിക്കുന്നതായും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണതായിരിക്കാമെന്നുമാണ് പൊലീസ് പറയുന്നത്. മീനങ്ങാടിയിൽ പുക പരിശോധന കേന്ദ്രം നടത്തുകയാണ് അരുൺ.

Read More :കാണാതാായ യുവാവിന്‍റെ മൃതദേഹം 4 ദിവസത്തിന് ശേഷം വെള്ളക്കെട്ടിൽ; അപകടമെന്ന് പ്രാഥമിക നിഗമനം

Last Updated : Aug 6, 2023, 2:23 PM IST

ABOUT THE AUTHOR

...view details