ഇടുക്കി: ബൈസൺവാലി ഗ്യാപ്പ് റോഡിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഏഴ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ മൂന്നാർ റ്റാറ്റാ ആശുപത്രിൽ പ്രവേശിപ്പിച്ചു. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. വാഹനത്തിൽ ഏഴോളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ലോക്കാട് നിന്നും തൊഴിലാളികളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് കിട്ടാതെ കൊടും വളവിലെ തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായതെന്ന് ഡ്രൈവർ മണി പറഞ്ഞു. മുമ്പ് സമാനമായ രീതിയില്‍ പ്രദേശത്തിന് താഴ്വശത്തുണ്ടായ അപകടത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചിരുന്നു.
ബൈസൺവാലി ഗ്യാപ്പ് റോഡിൽ വീണ്ടും വാഹനാപകടം - വാഹനം അപകടത്തിൽപ്പെട്ട് ഏഴ് പേർക്ക് പരിക്ക്
കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതാണ് അപകടത്തിന് കാരണം. വാഹനത്തിൽ ഏഴോളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
ബൈസണ്‍വാലി ഗ്യാപ്പ് റോഡിൽ അപകടങ്ങള്‍ തുടർകഥയായി മാറിയതോടെ റോഡ് ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്‌തമായിരിക്കുകയാണ്. നിര്‍മ്മാണം നടക്കുന്ന ദേശീയപാത 85 ലെ ഗ്യാപ് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി നിലച്ചതോടെ ദേവികുളം ചിന്നക്കനാല്‍ മേഖലയിലുള്ളവർ രാജാക്കാട്, പൂപ്പാറ, നെടുങ്കണ്ടം, ബൈസണ്‍വാലി തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് പോകുന്നതിന് ആശ്രയിക്കുന്നത് ഈ റോഡാണ്. കുത്തിറക്കവും കൊടും വളവുകളും നിറഞ്ഞ റോഡ് പൂര്‍ണ്ണമായി തകര്‍ന്നതുമാണ്. ഉരുളന്‍ കല്ലുകള്‍ നിരന്ന് കിടക്കുന്ന ഇറക്കത്തില്‍ പലപ്പോഴും വാഹനത്തിന് ബ്രേക്ക് കിട്ടാതെ അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.