ഇടുക്കി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. രാജാക്കാട് എന്‍ആര്‍ സിറ്റി സ്വദേശിയായ വത്സമ്മ ജോയ് (52) ആണ് മരിച്ചത്. ഹൃദയ ശസ്‌ത്രക്രിയക്ക് വിധേയായ ഇവര്‍ക്ക് മരണാനന്തരമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വത്സമ്മ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച രാത്രി രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്‌ച ഏഴോടെയാണ് ആദ്യ കൊവിഡ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഞായറാഴ്‌ച പത്ത് മണിയോടെ രണ്ടാമത്തെ കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവായി.
സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - headlines news
രാജാക്കാട് എന്‍ആര്‍ സിറ്റി സ്വദേശിയായ വത്സമ്മ ജോയ് (52) ആണ് മരിച്ചത്
ഞായറാഴ്‌ച രാവിലെ 9.30നാണ് വത്സമ്മ മരിക്കുന്നത്. ഭര്‍ത്താവ് ജോയിയും മകന്‍ ബിബിനും വീട്ടില്‍ ക്വാറന്‍റൈനിലാണ്. രോഗിയെ ആദ്യം എത്തിച്ച രാജാക്കാട് എസ്.എന്‍ ആശുപത്രി ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശ പ്രകാരം അഞ്ച് ദിവസത്തേക്ക് അടച്ചു. മരിച്ച വല്‍സമ്മയുടേയും കുടുംബാംഗങ്ങളുടേയും സമ്പര്‍ക്കം ആരോഗ്യവകുപ്പ് പരിശോധിക്കാന്‍ ആരംഭിച്ചു. മരണവീട്, പള്ളി, കോൺവന്‍റ്, സമീപത്തെ നിര്‍മാണസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇവർ പോയിട്ടുള്ളതായാണ് വിവരം. മകൻ ബിബിൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഭർത്താവ് ജോയ് രാജാക്കാട് ടൗണിൽ വാച്ച് റിപ്പയറിങ് സ്ഥാപനം നടത്തുകയാണ്.