ഇടുക്കി: മഞ്ഞ് പെയ്യുന്ന താഴ്‌വരയില്‍ പൂക്കളുടെ വസന്തമൊരുക്കി വിന്‍റർ കാര്‍ണിവൽ. മൂന്നാറിന് വര്‍ണങ്ങളുടെയും പൂക്കളുടെയും നിറചാര്‍ത്തൊരുക്കിയാണ് പതിനഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന കാര്‍ണിവലിന് തുടക്കം കുറിച്ചത്. മൂന്നാറിന്‍റെ വിനോദ സഞ്ചാരത്തിന് കാര്‍ണിവല്‍ ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് വിനോദ സഞ്ചാര വകുപ്പിന്‍റെ പ്രതീക്ഷ. സഞ്ചാരികളെ ആകര്‍ഷിക്കുംവിധം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പൂക്കളാല്‍ വര്‍ണാഭമാക്കി കഴിഞ്ഞു. നല്ലതണ്ണിയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയായിരുന്നു ബോര്‍ട്ടാനിക്കല്‍ ഗാര്‍ഡനിലെ കാര്‍ണിവല്‍ വേദി ഉണര്‍ന്നത്.
പൂക്കളുടെ വസന്തമൊരുക്കി മൂന്നാറിൽ വിന്‍റർ കാര്‍ണിവലിന് തുടക്കം
പുഷ്‌പമേള, ഭക്ഷ്യമേള, കലാസന്ധ്യ തുടങ്ങിയവ കാർണിവലിൽ ഒരുക്കിയിട്ടുണ്ട്
കാര്‍ണിവലിനോടനുബന്ധിച്ച് പുഷ്‌പമേള, ഭക്ഷ്യമേള, കലാസന്ധ്യ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് 20, മുതിര്‍ന്നവര്‍ക്ക് 30 രൂപ എന്നിങ്ങനെയാണ് പ്രവേശന ഫീസ്. സ്‌കൂള്‍ വിദ്യാർഥികള്‍ക്കും ദിവസേന എത്തുന്ന പ്രദേശവാസികള്‍ക്കും പ്രത്യേക പരിഗണന നല്‍കും. കാര്‍ണിവലിനോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്കായി പെഡല്‍ ബോട്ട് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ വിന്‍റർ കാര്‍ണിവലിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവികുളം സബ് കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍ അധ്യക്ഷനായി. ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി. വിജയന്‍, തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.