കേരളം

kerala

By

Published : Mar 5, 2021, 6:03 AM IST

ETV Bharat / state

ഇടുക്കി കൊന്നത്തടി ബ്രൂസിലി മൗണ്ടില്‍ കാട്ടുതീ

ഏക്കറുകണക്കിന് കൃഷിയിടം കത്തി നശിച്ചു. പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

Wildfire on idukki Brucely Mount  Wildfire  ഇടുക്കി കൊന്നത്തടി ബ്രൂസിലി മൗണ്ടില്‍ കാട്ടുതീ  ഇടുക്കി  ഇടുക്കി വാർത്തകൾ  ഇടുക്കി കൊന്നത്തടി ബ്രൂസിലി മൗണ്ടില്‍ കാട്ടുതീ
ഇടുക്കി കൊന്നത്തടി ബ്രൂസിലി മൗണ്ടില്‍ കാട്ടുതീ

ഇടുക്കി: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ബ്രൂസിലി മൗണ്ടില്‍ കാട്ടുതീ. ഏക്കറുകണക്കിന് കൃഷിയിടം കത്തി നശിച്ചു.കാട്ടുതീ പടര്‍ന്ന് പിടിച്ചതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രദേശത്തു കാട്ടുതീ വ്യാപിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മങ്കുവ ,ചിന്നാർ മേഖലയായ മലയടിവാരത്തു നിന്നുമാണ് തീ പടർന്നു കയറിയത് തുടർന്ന് പ്രദേശവാസികൾ തീ അണക്കുവാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു തുടർന്ന് അടിമാലിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. ഇടുക്കിയിൽ നിന്നും കൂടുതൽ ഫയർ ഫോഴ്‌സ് ടീം എത്തിയാണ് തീ നിയന്ത്രണ വിദേയമാക്കിയത്. സാമൂഹ്യവിരുദ്ധര്‍ തീ ഇട്ടതാകാം എന്നാണ് വിലയിരുത്തൽ.

ABOUT THE AUTHOR

...view details