ഇടുക്കി:കാന്തല്ലൂര്‍ കീഴാന്തൂര്‍ മേഖലയില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി കീഴാന്തൂര്‍ സ്വദേശി കെ. പി വിജയന്‍റെ മുറ്റത്തെത്തിയ മൂന്നോളം കാട്ടാനകള്‍ മണിക്കൂറുകളോളമാണ് കുടുംബാംഗങ്ങളെ മുള്‍മുനയില്‍ നിർത്തിയത്. രാത്രി പത്തരയോടുകൂടി വീടിന് സമീപമെത്തിയ ആനകള്‍ വെളുത്തുള്ളി കൃഷി പൂര്‍ണമായും ചവിട്ടിമെതിച്ച് നശിപ്പിച്ചു.
ALSO READ:വധശിക്ഷയിൽ നിന്ന് മോചനം; വീണ്ടും ജന്മനാട് കണ്ട് ബെക്‌സ് കൃഷ്ണൻ
ആനകൾ തന്നെ ആക്രമിക്കാനായി അടുത്തതായും തലനാരിഴക്കാണ് വീടിനുള്ളില്‍ ഓടിക്കയറി രക്ഷപെട്ടതെന്നും വിജയന്‍ പറഞ്ഞു. മഴ ധാരാളം ലഭിച്ച് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പ്രദേശത്തെ ജനവാസ മേഖലയില്‍ നിന്നും കാട്ടാനകള്‍ ഉള്‍വനങ്ങളിലേക്ക് കടന്നിരുന്നത്. ഉള്‍വനങ്ങളില്‍ പച്ചപ്പും തീറ്റയും ലഭ്യമാണെങ്കിലും വീണ്ടും ഗ്രാമങ്ങളിലെ കൃഷിപാടങ്ങളിലേക്ക് ആനകൾ കടക്കാന്‍ തുടങ്ങിയിരിക്കുന്നത് കര്‍ഷകര്‍ക്ക് വെല്ലുവിളിയായിരിക്കുന്നത്.
കാന്തല്ലൂരിൽ കാട്ടാനശല്യം രൂക്ഷം; പ്രതിസന്ധിയിലായി കർഷകർ ALSO READ:സംസ്ഥാനത്ത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം
കഴിഞ്ഞ സീസണുകളില്‍ കാന്തല്ലൂര്‍, ആടിവയല്‍, കീഴാന്തൂര്‍, ജിഎന്‍ പുരം, വെട്ടുകാട് തുടങ്ങിയ പ്രദേശങ്ങളിലായി ഹെക്ടര്‍കണക്കിന് വിളകളാണ് ആനകൾ നശിപ്പിച്ചിരുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും പ്രതിരോധ നടപടിയുണ്ടാകണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.