ചിന്നക്കനാലിൽ കാട്ടാന ആക്രമണം; ഭീതിയോടെ പ്രദേശവാസികൾ - Chinnakanal
കഴിഞ്ഞ കുറച്ചാഴ്ചകളായി ആനയിറങ്കല്‍ പെരിയകനാല്‍ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാന വ്യാപാക നാശമാണ് വിതയ്ക്കുന്നത്.
ചിന്നക്കനാലിൽ കാട്ടാന ആക്രമണം; ഭീതിയോടെ പ്രദേശവാസികൾ
ഇടുക്കി: കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി ചിന്നക്കനാല്‍ പെരിയകനാല്‍ മേഖല. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാന പെരിയകനിലിലെ പെട്ടിക്കട തകര്‍ത്തു. വയോധികനായ സുബ്രഹ്മണിയുടെ കടയാണ് കാട്ടാന തകര്‍ത്തതത്. കഴിഞ്ഞ ആഴ്ച ഇതിന് സമീപത്തുള്ള തോട്ടത്തിലെ ഏലച്ചെടികളും കെട്ടിടവും കാട്ടാന തകര്‍ത്തിരുന്നു.