ഇടുക്കി: പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി എക്കോപോയിന്‍റ്, തൂക്കുപാലം എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. മലയോര മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെയാണ് മാലിന്യപ്രശ്‌നവും രൂക്ഷമാകുന്നത്.
ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാലിന്യപ്രശ്നം രൂക്ഷം
മാലിന്യസംസ്കരണത്തിന് വേണ്ട സംവിധാനങ്ങളില്ലാത്തതാണ് പ്രധാന കാരണം.പഞ്ചായത്ത് അധികൃതർ ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ
വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു
ജില്ലയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സംവിധാനങ്ങളില്ല. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ ഉപേക്ഷിക്കുന്ന കുപ്പികളും മറ്റ് ഭക്ഷണാവശിഷ്‌ടങ്ങളും പരിസ്ഥിതിക്കും വെല്ലുവിളിയുയര്‍ത്തുകയാണ്.
മാലിന്യങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ സിസിടിവി സ്ഥാപിക്കണം എന്ന ആവശ്യവും ഉയർന്നുവരുന്നുണ്ട്.