കേരളം

kerala

ETV Bharat / state

മാട്ടുപ്പെട്ടി ജലാശയത്തിൽ മാലിന്യ കൂമ്പാരം - waste in mattuppetty dam

ടൂറിസം പദ്ധതി നടപ്പിലാക്കിയ ജലാശയങ്ങളിലാണ് മാലിന്യം കുമിഞ്ഞു കൂടുന്നത്

മാട്ടുപ്പെട്ടി ജലാശയം  മാട്ടുപ്പെട്ടി ജലാശയത്തിൽ മാലിന്യ കൂമ്പാരം  ടൂറിസം പദ്ധതി  waste in mattuppetty dam  mattuppetty dam latest news
മാട്ടുപ്പെട്ടി

By

Published : Jan 7, 2020, 10:33 AM IST

Updated : Jan 7, 2020, 11:26 AM IST

ഇടുക്കി: മാട്ടുപ്പെട്ടി ജലാശയത്തിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നു. വിനോദ സഞ്ചാരികള്‍ ഉപയോഗ ശേഷം വലിച്ചെറിയുന്ന വസ്‌തുക്കളാണ് മാലിന്യ പ്രതിസന്ധിക്ക് കാരണമാകുന്നത്.

മാട്ടുപ്പെട്ടി ജലാശയത്തിൽ മാലിന്യ കൂമ്പാരം

ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മാട്ടുപ്പെട്ടി ജലാശയത്തിന്‍റെ എക്കോപോയിന്‍റ് പരിസരത്താണ് മാലിന്യങ്ങൾ ഏറെയും കാണപ്പെടുന്നത്. മാലിന്യം നിക്ഷേപിക്കാനുള്ള വേയ്‌സ്റ്റ് കുട്ടകൾ ഇവിടെ സ്ഥാപച്ചിട്ടുണ്ടെങ്കിലും ആരും തന്നെ ഇത് ഉപയോഗപ്പെടുത്തുന്നില്ല. അശ്രദ്ധയോടെയും മനഃപൂർവവുമെല്ലാം യഥാർഥയിടങ്ങളിലല്ലാതെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്.

പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാൻ ദേവികുളം ഗ്രാമപഞ്ചായത്ത് വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെന്നും മാട്ടുപ്പെട്ടി അണക്കെട്ടിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുമാർ അറിയിച്ചു. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാൻ ഉടൻ നടപടി സ്വീകരിക്കണെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.

Last Updated : Jan 7, 2020, 11:26 AM IST

ABOUT THE AUTHOR

...view details