ഇടുക്കി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയോരത്തെ ആദിവാസി മേഖലക്ക് സമീപം ശുചിമുറി മാലിന്യം നിക്ഷേപിച്ച് അജ്ഞാതര്‍. അടിമാലി ഗ്രാമപഞ്ചായത്തിലെ അഞ്ചാംമൈല്‍ ആദിവാസി കോളനിക്ക് സമീപമാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. മാലിന്യം സമീപത്തെ റോഡിലൂടെ ജനവാസ മേഖലയിലേക്കെത്തിയതോടെ ദുര്‍ഗന്ധം രൂക്ഷമായി. പുലര്‍ച്ചെ മുതല്‍ പ്രദേശത്ത് ദുര്‍ഗന്ധം പരന്നിരുന്നതായും കുടിലുകള്‍ക്കടുത്ത് വരെ മാലിന്യം ഒഴുകിയെത്തിയതായും പ്രദേശവാസികൾ പറഞ്ഞു.
ആദിവാസി മേഖലയിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ചു - കക്കൂസ് മാലിന്യം.
കോളനി നിവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തധികൃതരും ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി
കോളനി നിവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വെള്ളം പമ്പ് ചെയ്ത് മാലിന്യം ഒഴുക്കി കളയാന്‍ തീരുമാനിച്ചെങ്കിലും വീടുകളിലേക്കൊഴുകിയെത്താനുള്ള സാധ്യത കണക്കിലെടുത്ത് മണ്ണിട്ട് മൂടാന്‍ തീരുമാനിച്ചു. ജനവാസമേഖലയില്‍ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്താന്‍ പൊലീസും പഞ്ചായത്തും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിച്ചവരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പഞ്ചായത്ത് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.