തെരഞ്ഞെടുപ്പ് അടുത്തതോടെ സജീവമായി ചുവരെഴുത്ത് - ചുവരെഴുത്ത്
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകളുടെ വരവ് ഇവരുടെ വരുമാനം ഇല്ലാതാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധികൂടിയായതോടെ പട്ടിണിയുടെ വക്കിലായ കാലാകാരന്മാര്‍ക്ക് തെരഞ്ഞെടുപ്പ് ആശ്വാസമായി.
ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ബോർഡുകൾക്ക് നിരോധനം വന്നതോടെ ചുവരെഴുത്ത് കലാകാരന്മാര്‍ വീണ്ടും സജീവമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകളുടെ വരവ് ഇവരുടെ വരുമാനം ഇല്ലാതാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധികൂടിയായതോടെ പട്ടിണിയുടെ വക്കിലായ കാലാകാരന്മാര്‍ക്ക് തെരഞ്ഞെടുപ്പ് ആശ്വാസമായി. തെരഞ്ഞെടുപ്പ് കാലത്ത് പഴയ ചായങ്ങളും ബ്രിഷുകളും വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ചുവരെഴുത്തെന്ന് കലാകാന്മാര്‍ പറയുന്നു. എന്തായാലും വരുകളിലെ വടിവൊത്ത അക്ഷരങ്ങൾ ഇടത് വലത് വിത്യാസമില്ലാതെ ഇനി വോട്ടുകൾ ചോദിക്കുമെന്നുറപ്പാണെന്നും ഇവര്‍ പറയുന്നു.