ഇടുക്കി:ശക്തമായ മഴയിൽ വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് രണ്ട് വീടുകൾ അപകടാവസ്ഥയിലായി. നെടുങ്കണ്ടം കല്ലാർ സ്വദേശി മുക്കുങ്കല്‍ ബെന്നിയുടെ വീടിൻ്റെ സംരക്ഷണഭിത്തിയാണ് മഴയിൽ തകർന്നത്. ചൊവ്വാഴ്‌ച(24.08.2022) പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
ശക്തമായ മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു: രണ്ട് വീടുകൾ അപകടാവസ്ഥയിൽ - ഇടുക്കിയിൽ വീടിന്‍റെ കൽക്കെട്ട് ഇടിഞ്ഞു
നെടുങ്കണ്ടം കല്ലാർ സ്വദേശി മുക്കുങ്കല്‍ ബെന്നിയുടെ വീടിൻ്റെ സംരക്ഷണ ഭിത്തി മഴയിൽ തകർന്ന് സമീപവാസിയുടെ വീടിന് അരികിലേക്ക് വീഴുകയായിരുന്നു.
ശക്തമായ മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു: രണ്ട് വീടുകൾ അപകടാവസ്ഥയിൽ
കിടപ്പുമുറിയോട് ചേർന്നുള്ള കൽക്കെട്ട് ഇടിഞ്ഞ് സമീപവാസിയുടെ വീടിന് അരികിലേക്കാണ് വീണത്. ഇതോടെ രണ്ട് വീടുകളും അപകടാവസ്ഥയിലായി.
Also read: മൂന്നാര്‍ വട്ടവടയില്‍ ഉരുള്‍പൊട്ടി; മേഖല ഒറ്റപ്പെട്ടു; ആളപായമില്ല