ഇടുക്കി :പുൽമേടുകളും മൊട്ടക്കുന്നുകളും പൈൻ മരങ്ങളും മൂടൽമഞ്ഞ് പുതച്ച താഴ്‌വരകളും നല്‍കുന്ന ദൃശ്യഭംഗിയാണ് വാഗമണ്ണിനെ (Wagamon) എന്നും സഞ്ചാരികളുടെ പ്രിയങ്കരിയാക്കുന്നത്. ഇനി മുതല്‍ പകൃതിയൊരുക്കുന്ന മനോഹര കാഴ്‌ചകള്‍ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടെ സാഹസികാനുഭൂതി നുകരാന്‍ സാധിക്കും. കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് (PA Mohamed Riyas) വാഗമണ്ണിലെ കാന്‍റിലിവര്‍ മാതൃകയിലുള്ള രാജ്യത്തെ തന്നെ നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും (Indias Longest Cantilever Bridge and Adventure park at Wagamon) ഉദ്‌ഘാടനം ചെയ്‌തു (Wagamon Cantilever Glass Bridge Opened). ഇതോടെ കേരളത്തിന്‍റെ ടൂറിസം (Kerala Tourism) ഭൂപടത്തില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത കിടിലന്‍ സ്‌പോട്ടായി വാഗമണ്‍ മാറി.
സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയമാണ് വാഗമണ്ണിനും പുതിയ മുഖം നല്‍കിയത്. ഇടുക്കി ഡിടിപിസിയും (Idukki TDPC) പെരുമ്പാവൂരിലെ ഭാരത് മാത വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ കിക്കി സ്റ്റാര്‍സും സംയുക്തമായാണ് വാഗമണ്‍ കോലാഹലമേട്ടിൽ രാജ്യത്തെ തന്നെ നീളം കൂടിയ ചില്ലുപാലം ഒരുക്കിയിരിക്കുന്നത്. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത ഗ്ലാസില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തിന് 40 മീറ്റര്‍ നീളമാണുള്ളത്. പാലം നിര്‍മാണത്തിന് വേണ്ടി 30 ടണ്‍ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. 3 കോടിയാണ് ചില്ലുപാലത്തിന്‍റെ ആകെ നിര്‍മാണ ചെലവ്.
ചില്ലുപാലത്തിലേക്ക് യാത്ര പോകാം :വാഗമണില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ കോലാഹലമേട്ടിലാണ് ഡിടിപിസിയുടെ അഡ്വഞ്ചർ പാർക്ക്. ഇടുക്കിയിലെ പ്രധാന പട്ടണങ്ങളായ കട്ടപ്പനയില്‍ നിന്നും 40 കിലോ മീറ്ററും (Kattappana to Wagamon Glass Bridge distance) തൊടുപുഴയില്‍ നിന്ന് 48 കിലോമീറ്ററുമാണ് (Thodupuzha to Wagamon Glass Bridge distance) ഇവിടേക്കുള്ള ദൂരം. കുമളിയില്‍ നിന്നും ഇങ്ങോട്ടേക്ക് എത്താന്‍ 52 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്.