കേരളം

kerala

ETV Bharat / state

കര്‍ഷക ആത്മഹത്യ: വിഎസ് സുനില്‍കുമാര്‍ ഇന്ന് ഇടുക്കി സന്ദര്‍ശിക്കും - ബാങ്കേഴ്സ് സമിതി യോഗം

കർഷക വായ്പകൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം നടപ്പാക്കാൻ കഴിഞ്ഞ ദിവസം ബാങ്ക് പ്രതിനിധികളുടെ യോഗത്തിൽ ധാരണയായിരുന്നു. ഇതനുസരിച്ച് ജപ്തി നടപടികൾ നിർത്തിവയ്ക്കുകയും ഒമ്പത് ശതമാനം നിരക്കിൽ പുതിയ വായ്പ അനുവദിക്കുകയും ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു.

വിഎസ് സുനില്‍കുമാര്‍

By

Published : Mar 7, 2019, 10:19 AM IST

Updated : Mar 7, 2019, 11:47 AM IST

കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇന്ന് ഇടുക്കി സന്ദര്‍ശിക്കും. കര്‍ഷക ആത്മഹത്യ തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. തൊടുപുഴയില്‍ ചേരുന്ന ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം സംസ്ഥാനതല ബാങ്കേഴ്സ് സമിതി കഴിഞ്ഞ ദിവസം എടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കും. രാവിലെ പത്തിന് തുടങ്ങുന്ന യോഗത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിലെ പ്രതിനിധികളും പങ്കെടുക്കും.

കർഷകരുടെ വായ്പകളിൽ ഡിസംബര്‍ 31വരെ ജപ്തി നടപടികൾ നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാർ തീരുമാനം ബാങ്കേഴ്‌സ് സമിതി അംഗീകരിച്ചിരുന്നു. കർഷകരോട് ബാങ്കുകൾ സ്വീകരിക്കണ്ടേ തുടർ സമീപനങ്ങളും യോഗത്തിൽ ചർച്ചയാകും.

Last Updated : Mar 7, 2019, 11:47 AM IST

ABOUT THE AUTHOR

...view details