കേരളം

kerala

ETV Bharat / state

പുറമ്പോക്ക് ഭൂമി വില്‍ക്കാൻ കൂട്ടു നിന്നു: പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

മനോജ് ബാബു ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ചില വ്യക്തികള്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിക്ക് വ്യാജ പട്ടയം ചമച്ച് വിറ്റെന്നും കൈയേറ്റക്കാര്‍ക്ക് അനുകൂലമായി മനോജ് ബാബു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തുവെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍

By

Published : May 17, 2022, 1:24 PM IST

സേനാപതി പഞ്ചായത്ത് സെക്രട്ടറി സസ്‌പെന്‍ഷന്‍  വിജിലന്‍സ് റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി സസ്‌പെന്‍ഷന്‍  ചിന്നക്കനാല്‍ വ്യാജ പട്ടയം സേനാപതി പഞ്ചായത്ത് സെക്രട്ടറി സസ്‌പെന്‍ഷന്‍  senapathy panchayat secretary suspended  vigilance probe panchayat secretary suspension
പുറമ്പോക്ക് ഭൂമിക്ക് വ്യാജ പട്ടയം ചമച്ച് വില്‍പന നടത്താന്‍ കൂട്ടുനിന്നു; പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സേനാപതി പഞ്ചായത്ത് സെക്രട്ടറി കെ.ജെ മനോജ് ബാബുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തു. 2015ല്‍ മനോജ് ബാബു ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ചില വ്യക്തികള്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിക്ക് വ്യാജ പട്ടയം ചമച്ച് വില്‍പന നടത്തുകയും ഈ ഭൂമിക്ക് കരം അടയ്ക്കുന്നതിനു വേണ്ടി ഹെെക്കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തില്‍ കൈയേറ്റക്കാര്‍ക്ക് അനുകൂലമായി മനോജ് ബാബു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതായാണ് വിജിലന്‍സ് കണ്ടെത്തല്‍.

ഇതേ തുടര്‍ന്നാണ് മനോജ് ബാബുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌ത് കൊണ്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഡയറക്‌ടർ ഉത്തരവിറക്കിയത്. സംഗീത് രവീന്ദ്രന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടത്തി മനോജ് ബാബുവിനെതിരെ കേസെടുത്തത്. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ മനോജ് ബാബുവിനെ സസ്പെന്‍ഡ് ചെയ്തെന്നും വകുപ്പുതല അന്വേഷണം നടത്തുമെന്നും പഞ്ചായത്ത് വകുപ്പ് ഡയറക്‌ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details