ഇടുക്കി:ഇടുക്കി ചിന്നക്കനാലിലെ മൃഗാശുപത്രിയിൽ വെറ്ററിനറി ഡോക്ടർ ഇല്ലാതായിട്ട് മാസങ്ങൾ പിന്നിടുന്നു. നൂറ് കണക്കിന് ക്ഷീര കര്‍ഷകരുള്ള മേഖലയില്‍ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡോക്ടർ ഇല്ലാത്തത് ചൂണ്ടിക്കാട്ടി നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വെറ്ററിനറി ഡോക്ടർ ഇല്ലാതെ ചിന്നക്കനാലിലെ മൃഗാശുപത്രി; പരാതിയുമായി നാട്ടുകാർ - വെറ്ററിനറി ഡോക്ടർ
ഡോക്ടർ ഇല്ലാത്തത് ചൂണ്ടിക്കാട്ടി നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു
വെറ്ററിനറി ഡോക്ടർ ഇല്ലാതെ ചിന്നക്കനാലിലെ മൃഗാശുപത്രി; പരാതിയുമായി നാട്ടുകാർ
നിലവില്‍ മൃഗങ്ങള്‍ക്ക് പ്രതിരോധ മരുന്നുകൾ നല്‍കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും കിലോമീറ്ററുകള്‍ അകലെയുള്ള രാജകുമാരി, ബൈസണ്‍വാലി പഞ്ചായത്തുകളിലെ മൃഗാശുപത്രികളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. മത്സ്യ കൃഷി പോലുള്ള സംരഭങ്ങള്‍ ആരംഭിക്കുന്നതിന് വെറ്ററിനറി ഡോക്ടര്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ പതിനൊന്ന് മാസമായി കൃഷി ആരംഭിക്കാന്‍ കഴിയാത്ത കര്‍ഷകരും മേഖലയിലുണ്ട്.