ഇടുക്കി: വിനോദസഞ്ചാര മേഖല സജീവമായതോടെ വട്ടവടയിലെ സ്ട്രോബറി കർഷകരും പ്രതീക്ഷയിലാണ്. വിളവെടുപ്പ് കാലത്ത് തോട്ടങ്ങളിലേക്ക് സന്ദർശകരെത്തിത്തുടങ്ങിയതോടെ സ്ട്രോബറിയുടെ വിൽപനയും സജീവമായി. ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിലെ തോട്ടങ്ങളിൽ തികച്ചും ജൈവ രീതിയിൽ പരിപാലിച്ച സ്ട്രോബറികളാണ് വിളവെടുപ്പിന് പാകമായിരിക്കുന്നത്. ഇവിടെയെത്തുന്ന ആർക്കും പാകമായ സ്ട്രോബറികൾ രുചിച്ച് നോക്കാം. പ്രകൃതിയുടെ തനിമയിൽ വിളഞ്ഞ സ്ട്രോബറി കായ്‌കള്‍ പറിച്ചെടുത്ത് കഴിക്കാൻ കഴിയുന്നത് സഞ്ചാരികൾക്കും വ്യത്യസ്തമായ അനുഭവമാണ് പകർന്നു നൽകുന്നത്.
വട്ടവടയിൽ സ്ട്രോബറിക്കാലം; പ്രതീക്ഷയോടെ കർഷകർ - vattavada
വിനോദസഞ്ചാരിസഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ വലിയ പ്രതീക്ഷയിലാണ് മേഖലയിലെ സ്ട്രോബറി കർഷകർ
വട്ടവടയിൽ സ്ട്രോബറിക്കാലം; പ്രതീക്ഷയിൽ കർഷകർ
വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ വലിയ പ്രതീക്ഷയിലാണ് മേഖലയിലെ സ്ട്രോബറി കർഷകർ. സ്ട്രോബറി പഴങ്ങൾ വിൽക്കുന്നതിനൊപ്പം സ്ട്രോബറിയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും കർഷകർ നിർമിച്ച് നൽകുന്നുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് ജാം ആണ്. നിലവിൽ 250 രൂപയാണ് ഒരു കിലോ സ്ട്രോബറിയുടെ വില. ജാമിന് 150 രൂപയും. കൊവിഡിൽ കുടുങ്ങി ആദ്യ കൃഷി നഷ്ടമായെങ്കിലും നിലവിൽ വിളവെടുപ്പ് സമയത്ത് കായ്‌കള്‍ വിറ്റഴിക്കാൻ കഴിയുന്നതിന്‍റെ സന്തോഷത്തിലാണ് കർഷകർ.