കേരളം

kerala

ETV Bharat / state

വട്ടപ്പാറയില്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച ചാരായം പിടികൂടി - alchohol

പരിശോധനയില്‍ ഒന്‍പത് ലിറ്റര്‍ ചാരായം കണ്ടെത്തി.

ചാരായം പിടികൂടി  വട്ടപ്പാറയില്‍ ചാരായം പിടികൂടി  ചാരായം  ഉടുമ്പന്‍ചോല  വട്ടപ്പാറ  ഉടുമ്പന്‍ചോല എക്‌സൈസ്  Vattapara  Alcohol seized  Alcohol seized from Vattapara  udumpanchola  alchohol  vatatppara alchohol
വട്ടപ്പാറയില്‍ ചാരായം പിടികൂടി

By

Published : Jun 11, 2021, 9:41 AM IST

ഇടുക്കി: ഉടുമ്പന്‍ചോല വട്ടപ്പാറയില്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച ചാരായം പിടികൂടി. വട്ടപ്പാറ സ്വദേശിയായ കൈപ്പതടത്തില്‍ ബൈജു വിൽക്കാൻ ശ്രമിച്ച ചാരായമാണ് പിടികൂടിയത്.

ഒരു ലിറ്റര്‍ ചാരായം ബൈക്കില്‍ വിൽക്കാൻ പോകുകയായിരുന്നു. എന്നാൽ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ബൈജു ഓടി രക്ഷപെട്ടു. തുടര്‍ന്ന് ഇയാളുടെ പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പത് ലിറ്റര്‍ ചാരായവും കണ്ടെത്തി.

സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തു. ബൈക്ക് ഉടുമ്പന്‍ചോല എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തു.

Also Read:കുമളിയില്‍ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 3 കിലോയിലധികം കഞ്ചാവ് പിടികൂടി

ABOUT THE AUTHOR

...view details