കേരളം

kerala

ETV Bharat / state

കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു - കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌

പുത്തൂര്‍ അംഗന്‍വാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനവും കോവില്‍ക്കടവ് ടൗണിലെ പഞ്ചായത്ത് മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനവും നിര്‍മാണം പൂര്‍ത്തീകരിച്ച കൊല്ലംപാറ പാലത്തിന്‍റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു

Various projects were inaugurated  Kanthalloor Grama Panchayat  കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌  വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു
കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

By

Published : Sep 21, 2020, 8:54 PM IST

ഇടുക്കി:കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. വൈദ്യുതി വകുപ്പ് മന്ത്രി എം .എം മണി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുത്തൂര്‍ അംഗന്‍വാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനവും കോവില്‍ക്കടവ് ടൗണിലെ പഞ്ചായത്ത് മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനവും നിര്‍മാണം പൂര്‍ത്തീകരിച്ച കൊല്ലംപാറ പാലത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. പ്രദേശത്തെ കരിമ്പ് കര്‍ഷകര്‍ക്ക് വില്‍പ്പനയടക്കമുള്ള ഇതര ആവശ്യങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കൊല്ലംപാറ പാലം സഹായിക്കും.

പഞ്ചായത്തില്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറിക്കായുള്ള പുതിയകെട്ടിടത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്‌ മല്ലിക ഗോവിന്ദരാജ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്‌ ആര്‍ രാധാകൃഷ്ണന്‍,മറ്റ് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details