ഇടുക്കി: വണ്ടിപ്പെരിയാരിൽ 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ആന്‍റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മാത്രം 13 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമ്പത്, മൂന്ന് എന്നീ വാർഡിൽ മൂന്നുപേർക്കും,10,20 എന്നീ വാർഡുകളിൽ രണ്ടുപേർക്ക് വീതവും1,22,21,8,13 എന്നീ വാർഡുകളില്‍ ഒരാൾക്ക് വീതവും ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 28 പേരാണ് ഇപ്പോൾ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ രോഗബാധിതരായി ഉള്ളത്.
വണ്ടിപ്പെരിയാരിൽ 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - idukki
വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ആന്‍റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വണ്ടിപ്പെരിയാരിൽ 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മിക്കസ്ഥലങ്ങളിലും കൊവിഡ് വ്യാപനം കൂടിവരുന്നതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ഗ്രാമപഞ്ചായത്തിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പഞ്ചായത്തിൽ ഇരുപത്തി രണ്ടാം വാർഡ് പൂർണമായും കണ്ടെയ്‌ൻമെന്‍റ് സോൺ ആക്കിയിട്ടുണ്ട്.