ഇടുക്കി: വാഗമൺ ഉളുപ്പുണിയിൽ വിനോദ സഞ്ചാരികളുമായി പോയ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് ആറ് പേർക്ക് പരുക്ക്. പരിക്കേറ്റവരിൽ യുവതിയുടെ നില ഗുരുതരമാണ് .എറണാകുളത്തു നിന്നെത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. ബേസിൽ (50), സെബാസ്റ്റ്യൻ (50), എൽദോസ് (27), അഞ്ചു (26), വിനി (28), വിനു (28) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ വിനുവിന്‍റെ പരിക്ക് ഗുരുതരമാണ്.
വാഗമണില്‍ വിനോദ സഞ്ചാരികളുമായി പോയ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് ആറ് പേർക്ക് പരിക്ക് - വാഗമണില്‍ വിനോദ സഞ്ചാരികളുമായി പോയ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് ആറ് പേർക്ക് പരുക്ക്
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ ഓഫ് റോഡ് ജീപ്പുകൾ അപകടത്തിൽപെടുന്നത് സ്ഥിരമായിരിക്കുകയാണ്
വാഗമണില്‍ വിനോദ സഞ്ചാരികളുമായി പോയ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് ആറ് പേർക്ക് പരുക്ക്
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.വാഗമണ്ണിൽ ഓഫ് റോഡ് ജീപ്പുകൾ നിരന്തരം അപകടത്തിൽപെടുന്നത് സഞ്ചാരികളെയും ഭീതിയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസം അമിത വേഗത്തിലെത്തിയ ഓഫ് റോഡ് ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ ഗുരുതരാവസ്ഥയിലാണ്.