കേരളം

kerala

ETV Bharat / state

പൂപ്പാറയില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍ - pooppara

കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയോട്‌ ചേര്‍ന്നുള്ള പൊന്തക്കാട്ടില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പൂപ്പാറയില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍  കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാത  ഇടുക്കി  pooppara  suicide
പൂപ്പാറയില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍

By

Published : Sep 4, 2020, 1:11 PM IST

Updated : Sep 4, 2020, 3:52 PM IST

ഇടുക്കി: പൂപ്പാറയ്‌ക്ക് സമീപം മൂലത്തറയില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അറുപത് വയസ്‌ തോന്നിക്കുന്ന പുരുഷനെയാണ് കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയോട്‌ ചേര്‍ന്നുള്ള പൊന്തക്കാട്ടില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെളുത്ത മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഇദ്ദേഹത്തെ മുമ്പ് ഈ പ്രദേശത്ത് കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

പൂപ്പാറയില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍

റോഡിനും പന്നിയാര്‍ പുഴയ്‌ക്കും ഇടയിലുള്ള ചെറു കാട്ടില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ട്‌ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികളിലൊരാള്‍ പരിശോധിച്ചപ്പോഴാണ് തൂങ്ങി നില്‍ക്കുന്നതാണെന്ന് മനസിലായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ്‌ സ്ഥലത്തെത്തി പരിശോധന നടത്തി.

Last Updated : Sep 4, 2020, 3:52 PM IST

ABOUT THE AUTHOR

...view details