ഇടുക്കി:കെ.വി തോമസിന് തന്നെ തള്ളിപറയാനാവില്ലെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. അദ്ദേഹം തന്നെ എതിര്‍ക്കില്ലെന്നും ഞങ്ങളെ എന്നും ചേര്‍ത്ത് പിടിച്ചിട്ടെയുള്ളൂവെന്നും ഉമ പറഞ്ഞു. കെവി തോമസിന്‍റെ കുടുംബമായി തനിക്ക് ആത്മബന്ധമുണ്ട്. അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തുമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ഇടുക്കി പാറത്തോട്ടില്‍ പിടി തോമസിന്‍റെ കല്ലറ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
തള്ളിപറയാനാകില്ല; കെവി തോമസിനെ കാണും; ഉമ തോമസ് - Uma Thomas,
തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉമ തോമസിനെ തെരഞ്ഞെടുത്തതില്‍ കെവി തോമസ് എതിര്‍പ്പ് പ്രകടിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി ഉമ തോമസ്.
കെ വി തോമസുമായി കൂടിക്കാഴ്‌ച നടത്തും; ഉമ തോമസ്
തെരഞ്ഞെടുപ്പ് പ്രചാരണം പി.ടിയുടെ അടുത്ത് നിന്ന് തന്നെ തുടങ്ങണമെന്നും ഉമ കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉമ തോമസിനെ തെരഞ്ഞെടുത്തതില്‍ കെവി തോമസ് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉമയുടെ പ്രതികരണം.
also read: തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി ; ഐകകണ്‌ഠേന തീരുമാനം