കേരളം

kerala

ETV Bharat / state

കര്‍ഷക ആത്മഹത്യ: ചെന്നിത്തലയുടെ ഉപവാസ സമരം ആരംഭിച്ചു

കർഷക ആത്മഹത്യയിൽ സർക്കാരിന്‍റെ നിഷേധ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസ സമരം തുടങ്ങി. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

രമേശ് ചെന്നിത്തല

By

Published : Mar 6, 2019, 2:21 PM IST


ഇടുക്കിയിലെ കർഷക ആത്മഹത്യയിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസ സമരം കട്ടപ്പനയിൽ ആരംഭിച്ചു. യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ സമരം ഉദ്ഘാടനം ചെയ്തു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ജപ്തി നടപടികൾ അടിയന്തിരമായി നിർത്തിവയ്ക്കുക, പ്രളയ ദുരന്തത്തിന് ഇരയായവർക്ക് ഉടനടി നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

പ്രളയത്തിന് ശേഷം കാര്‍ഷിക മേഖലയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഇതിനാലാണ് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച മൊറൊട്ടോറിയം അവജ്ഞയോടെ തളളിക്കളയുന്നതായി ബെന്നി ബഹന്നാൻ പറഞ്ഞു. ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികൾ, കർഷകർ, കോൺഗ്രസ് പ്രവർത്തകർ തുടങ്ങിആയിരക്കണക്കിന് ആളുകൾ ഉപവാസത്തിൽ പങ്കാളികളാകും.

ABOUT THE AUTHOR

...view details