തര്‍ക്കത്തില്‍ തട്ടിയുലഞ്ഞ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും ഉക്കുറി എങ്ങനെയും ഉടുക്കി തിരികെപ്പിടിക്കാനാണ് യുഡിഎഫ് ശ്രമം. പ്രചാരണം ശക്തമാക്കി യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് മണ്ഡലത്തില്‍ സജീവമാണ്. കഴിഞ്ഞ തവണ ഏറ്റ പരാജയത്തിന് മറുപടി നൽകാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഡീനും പാർട്ടി പ്രവർത്തകരും. വിജയത്തിൽ കുറഞ്ഞതൊന്നും ഡീൻ കുര്യാക്കോസും യുഡിഎഫ് ക്യാമ്പും ഇടുക്കിയിൽ പ്രതീക്ഷിക്കുന്നില്ല. കസ്തൂരിരംഗനിൽ തട്ടിയാണ് മണ്ഡലം യുഡിഎഫ് കൈവിട്ടത്.
പ്രചാരണം ശക്തമാക്കി ഡീന്‍ കുര്യാക്കോസ് - dean kuriakose
കസ്തൂരിരംഗനിൽ തട്ടിയാണ് കഴിഞ്ഞതവണ ഇടുക്കി യുഡിഎഫിന് നഷ്ടമായത്. മണ്ഡലം എന്ത് വില കൊടുത്തും തിരികെ പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം.
പ്രചരണം ശക്തമാക്കി ഡീന്‍ കുര്യാക്കോസ്
ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെയാണ് അടിമാലി മേഖലയിൽ ഡീൻ പ്രചാരണത്തിന് ഇറങ്ങിയത്. വിവിധ വിദ്യാലയങ്ങളിലും, കോൺവെന്‍റുകളിലും വോട്ട് അഭ്യർഥനയുമായി സ്ഥാനാര്‍ഥിയെത്തി. അടിമാലിയിൽ നടന്ന യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം നേതൃയോഗത്തിലും ഡീൻ കുര്യാക്കോസ് പങ്കെടുത്തു. 24ന് മൂന്നാറിൽ നടക്കുന്ന ദേവികുളം നിയോജകമണ്ഡലം കൺവെൻഷൻ ദേവികുളം മണ്ഡലത്തിലെ തങ്ങളുടെ ശക്തി പ്രകടനമാക്കുകയാണ് യുഡിഎഫ് ലക്ഷ്യം.