ഇടുക്കി: ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ നായാട്ടിന് പോയ രണ്ട് പേര്‍ക്ക് വെടിയേറ്റ് പരിക്ക്.വെണ്ണിയാനി സ്വദേശികളായ മനോജ്(30), മുകേഷ്(32) എന്നിവര്‍ക്കാണ് വെടിയേറ്റത്. നായാട്ടിനിടെ തെന്നി വീണ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു.
ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ നായാട്ടിന് പോയ രണ്ട് പേര്‍ക്ക് വെടിയേറ്റു - വെടിയേറ്റു
നായാട്ടിനിടെ തെന്നി വീണ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്ന് വെടിയേറ്റവർ പറയുന്നു
ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ നായാട്ടിന് പോയ രണ്ട് പേര്‍ക്ക് വെടിയേറ്റു
Also Read: ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 92,596 പേർക്ക് കൊവിഡ്
വെളുപ്പിന് 4 മണിയോടെയായിരുന്നു സംഭവം. മീന്‍ പിടിക്കുവാന്‍ പോയതാണെന്ന് വെടിയേറ്റവര്‍ പറയുന്നു. നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റത്. ഇവർ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർ ഒരേ സംഘത്തിലുള്ളവരാണെന്ന് പൊലീസ് പറയുന്നു. കരിമണ്ണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.