കേരളം

kerala

By

Published : Feb 1, 2022, 9:15 PM IST

ETV Bharat / state

ഇടുക്കിയിൽ അനധികൃതമായി മദ്യംവിറ്റ രണ്ടുപേര്‍ പൊലീസ് പിടിയില്‍

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്

ഇടുക്കി അനധികൃത മദ്യവിൽപ്പന  കുഞ്ചിത്തണ്ണി അനധികൃത മദ്യവില്‍പ്പന അറസ്റ്റ്  idukki illicit liquor arrest
ഇടുക്കിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ടുപേര്‍ പൊലീസ് പിടിയില്‍

ഇടുക്കി: കുഞ്ചിത്തണ്ണിയിൽ അനധികൃതമായി മദ്യംവിറ്റ രണ്ടുപേരെ അറസ്റ്റു ചെയ്‌തു. എല്ലക്കൽ സ്വദേശി ശശിധരൻ, ആമക്കണ്ടം സ്വദേശി ഷാജി എന്നിവരാണ് അറസ്റ്റിലായത്. അവധി ദിവസങ്ങളിൽ മദ്യം ശേഖരിച്ചു വച്ച് വിറ്റതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കുഞ്ചിത്തണ്ണി ടൗണിലെ കട മുറിക്കുള്ളിൽ മദ്യവിൽപ്പനക്കിടെയാണ് ഇരുവരും പിടിയിലായത്. അഞ്ച് ലിറ്റർ മദ്യവും പരിശോധനയിൽ കണ്ടെടുത്തു. ഷാജിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ശശിധരനെ അടിമാലി കോടതിയിൽ ഹാജരാക്കി.

Also read: വനിത പൊലീസിന്‍റെ വീട് ആക്രമിച്ച സംഭവം; മുഖ്യ പ്രതികൾ പിടിയിൽ

ABOUT THE AUTHOR

...view details