ഇടുക്കി:പ്രവേശനോത്സവം വ്യത്യസ്തമാക്കി രണ്ട് ജോഡി ഇരട്ടകളും ഒരുമിച്ച് ജനിച്ച് മൂന്ന് സഹോദരങ്ങളും അറിവിന്റെ ലോകത്തേക്ക് ചുവട് വെച്ചിരിക്കുകയാണ്. ഇടുക്കി കൂട്ടാര്‍ എസ്.എന്‍.എല്‍.പി സ്കൂളിലാണ് കൗതുകമുണർത്തി ഇരട്ട കൂട്ടം വിദ്യാഭ്യാസം ആരംഭിച്ചത്.
കൂട്ടാര്‍ എസ്.എന്‍.എല്‍.പി സ്കൂളില്‍ ഇത്തവണ 46 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരിക്കുന്നത്. ഇവരില്‍ കരുണാപുരം സ്വദേശികളായ പനമൂട്ടില്‍ പ്രദീപ്- ശ്രീദേവി ദമ്പതികളുടെ മക്കളായ ദയ, ദിയ, ദീപു എന്നിവര്‍ ഒരുമിച്ച് ജനിച്ച മൂവര്‍ സംഘമാണ്. ഇരട്ടകളായ ആര്യ നന്ദയും, ആര്യ നന്ദനയും, മറ്റൊരു ഇരട്ട ജോഡിയായ ആര്യദേവും, സൂര്യ ദേവുമാണ് ഇത്തവണ പ്രവേശനോത്സവം വ്യത്യസ്തമാക്കിയത്.