ഇടുക്കി: ഹൈറേഞ്ചിലെ ഗ്രാമങ്ങളില്‍ വീണ്ടും വടംവലിയുടെ ആവേശ പോരാട്ടങ്ങള്‍ മുഴങ്ങി തുടങ്ങി. ഉത്സവങ്ങളോടും ആഘോഷങ്ങളോടും അനുബന്ധിച്ച് മലയോര ഗ്രാമങ്ങളിൽ പതിവായിരുന്ന വടംവലി ടൂർണമെന്‍റുകൾ കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് നിലച്ചത്.
തദ്ദേശ ടീമുകളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ടീമുകളും ജില്ലയിലെ വടംവലി മത്സരങ്ങളില്‍ ആവേശ പോരാട്ടം നടത്തിയിരുന്നു. ഇടുക്കിയിലെ മിക്ക ഗ്രാമങ്ങളിലും മികച്ച വടംവലി ടീമുകള്‍ ഉടലെടുത്തതിന് കാരണവും തുടര്‍ച്ചയായി നടത്തിയിരുന്ന ടൂര്‍ണമെന്‍റുകളായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിലച്ച വടംവലി ടൂര്‍ണമെന്‍റുകൾ വീണ്ടും പുനരാരംഭിച്ചതിന്‍റെ ആവേശത്തിലാണ് ഹൈറേഞ്ചുകാര്‍.