ഇടുക്കി :മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ബന്ധു അറസ്റ്റില്‍. പെരിയകുടി സ്വദേശിയായ സുരേഷാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മറയൂരിലെ വനമേഖലയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
പെരിയ കുടി സ്വദേശി രമേശാണ് (27) ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്നലെ (ഒക്‌ടോബര്‍ 7) രാത്രി പന്ത്രണ്ടോടെയാണ് കേസിനാസ്‌പദമായ സംഭവം. ഇരുവരും മദ്യപിച്ചപ്പോഴുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസമാണ് പെരിയകുടിയിലെ ബന്ധുവായ സുരേഷിന്‍റെ വീട്ടില്‍ രമേശ് എത്തിയത്.